എങ്ങനെയാണ് വേഡ്പ്രസ്സ് ഫോട്ടോ ഡയറക്റ്ററിയിലേക്ക് ഫോട്ടോകൾ ചേർക്കുന്നത്

ഹലോ,

വേഡ്പ്രസ്സ് ഫോട്ടോസ് കൂട്ടത്തിലുള്ള സാഡിയാണ് ഞാൻ.

ഞാനോരു contributor ഉം moderator ഉം ആണ്. ഈ ഡയറക്റ്ററിയിലേക്ക് നിങ്ങളുടെ സ്വന്തം ഫോട്ടോകൾ എങ്ങനെയാണ് ചേർക്കുക എന്ന് കാണിച്ചുതരാൻ ഞാൻ ആഗ്രഹിക്കുന്നു. അത് വളരെ എളുപ്പമാണ്. വളരെ സംഘ സൗഹൃദവും ആണ്.

ഞാനിത് എഴുതുന്ന സമയത്ത്, ലോകം മൊത്തമായി നമുക്ക് 12,949 ഫോട്ടോകളാണ് സ്വതന്ത്രമായി, സൗജന്യമായി ചേർക്കപ്പെട്ടിരിക്കുന്നത്.

തുടങ്ങാനായി wordpress.org ൽ പോകുക. Community and Photo Directory ക്കുള്ള options തെരഞ്ഞെടുക്കുക.

അത് കഴിഞ്ഞാൽ നിങ്ങൾ ഈ സ്ക്രീനിൽ എത്തിച്ചേരും.
മുകളിൽ വലത് വശത്തെ മൂലക്ക് log in എന്നതോ register എന്നതോ തെരഞ്ഞെടുക്കുക.

wordpress.org ന് വേണ്ടിയുള്ള നിങ്ങളുടെ ഉപയോക്തൃനാമവും രഹസ്യവാക്കും കൊടുത്ത് ലോഗിൻ ചെയ്യുക.

നിങ്ങൾക്ക് ഇതുവരെയും അകൗണ്ടില്ലെങ്കിൽ നിങ്ങളാദ്യം രജിസ്റ്റർ ചെയ്യേണ്ടിവരും.
അത് ശരിക്കും വേഗവും എളുപ്പവുമാണ് ചെയ്യാൻ.

നിങ്ങൾ പ്രവേശിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ സ്വന്തം ഫോട്ടോകൾ കൊടുക്കുക എന്നത് തെരഞ്ഞെടുക്കാൻ കഴിയയും. contribute എന്ന ലിങ്ക് അമർത്തുക.

നിങ്ങളുടെ സ്വന്തം ഫോട്ടോകൾ നൽകുന്നതിന് മുമ്പ്, മാർഗനിർദ്ദേശകരേഖകളും, FAQsഉം – സ്ഥിരം ചോദ്യങ്ങൾ – വായിച്ചോ എന്ന് ചോദിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു

നിങ്ങൾക്ക് കിട്ടുന്ന ഫോട്ടോകളുടെ തരം എന്താണെന്നതിനെക്കുറിച്ചും അതുപോലെ നാം ചെയ്യാൻ പാടില്ലാത്തതെന്താണെന്നതിനേയും കുറിച്ചുള്ള ശരിക്കും നല്ല സങ്കൽപരൂപം മാർഗനിർദ്ദേശകരേഖകൾ നൽകും!
ഫോട്ടോ ഡയറക്റ്ററിയെക്കുറിച്ചുള്ള കുറച്ച് പശ്ചാത്തല വിവരങ്ങൾ സ്ഥിരം ചോദ്യങ്ങളിൽ നിന്ന് ലഭിക്കും..

 

അതുകൊണ്ട് നമുക്ക് തുടങ്ങാം!

നിങ്ങളുടെ ആദ്യത്തെ ഫോട്ടോ ചേർക്കാനായി, ഒരെണ്ണം നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നോ, ഹാർഡ് ഡ്രൈവിൽ നിന്നോ, മൊബൈൽ ഫോണിൽ നിന്നോ ഫയൽ തെരഞ്ഞെടുക്കുക എന്ന ബട്ടൺ ഉപയോഗിച്ച് തെരഞ്ഞെടുക്കുക.
പിന്നീട് Alternative Text കൂട്ടിച്ചേർക്കുക.

Alt. Text കഴിവതും കൂടുതൽ വിശദാംശങ്ങളുള്ളതാകണം. കാഴ്ച ഇല്ലാത്തവരുടെ സഹായത്തിനാണിത്.

 

അത് ചെയ്തുകഴിഞ്ഞാൽ ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ options ഉം നിങ്ങൾ ഉറപ്പാക്കണം. അതിനായി എല്ലാ പെട്ടികളിലും ടിക്ക് ചെയ്യുക. സബ്മിറ്റ് ബട്ടൺ അമർതത്തുന്നതിന് മുമ്പ് പട്ടികയിലെ എല്ലാ കാര്യത്തിലുമുള്ള നിങ്ങളുടെ സമ്മതം പ്രകടിപ്പിക്കുകയാണ് അത് വഴി ചെയ്യുന്നത്. അത് ശരിക്കും പ്രധാനപ്പെട്ട ഉപകരണമാണ്!

നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗത അനുസരിച്ച് നിങ്ങളുടെ ഫോട്ടോ സൈറ്റിലേക്ക് കയറുന്നതിന് കുറച്ച് സമയം എടുക്കും. സാധാരണ അധിക സമയം എടുക്കാറില്ല.


നിങ്ങളുടെ ഫോട്ടോ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ സബ്മിഷൻ സ്ക്രീനിലേക്ക് എത്തും. moderation ന് വേണ്ടിയുള്ള വരിയിൽ നിങ്ങളുടെ ചിത്രം അവിടെ കാണാനാകും. നിങ്ങൾക്കിവിടെ അത് കാണാം. എനിക്ക് മൂന്ന് ഫോട്ടോകളാണ് moderation ന് വേണ്ടി കാത്തിരിക്കുന്നത്. അഞ്ച് ഫോട്ടോകൾ വരെ ഒരു സമയം moderation ന് വേണ്ടി കാത്തിരിക്കാനാകും.


നിങ്ങളുടെ ഫോട്ടോയുടെ moderation കഴിഞ്ഞെങ്കിൽ നിങ്ങൾക്കൊരു ഇമെയിൽ കിട്ടും. ഫോട്ടോ അംഗീകരിച്ചോ അതോ തിരസ്കരിച്ചോ എന്നത് അതിലുണ്ടാകും.
തിരസ്കരണം കുറക്കാനായി ദയവ് ചെയ്ത് സമർപ്പണ മാർഗനിർദ്ദേശകങ്ങൾ പാലിക്കുക.

ഡയറക്റ്ററിയിലേക്ക് കുറച്ച് ഫോട്ടോകൾ സ്വീകരിച്ച് കഴിഞ്ഞാൽ നിങ്ങളുടെ സ്വന്തം ഫോട്ടോകൾ കാണാനായുള്ള ഒരു ആർക്കൈവ് ലിങ്ക് നിങ്ങൾക്ക് കിട്ടും. അത് ഗ്യാലറി രൂപത്തിലായിരിക്കും. എന്റേത് ഇതുപോലെയാണ്.

വേഡ്പ്രസ്സ് ഫോട്ടോ ഡയറക്റ്ററിയിലേക്ക് കൂടുതൽ ആളുകൾ സംഭാവന നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളിൽ നിന്ന് ചിലത് ലഭിക്കുമെന്നും ഞങ്ങൾ താൽപര്യത്തോടെ പ്രതീക്ഷിക്കുന്നു.