ലൈസൻസിംഗ്
സമർപ്പിക്കലുകൾക്ക് CC0 ആയി ലൈസൻസ് ആയി വേണം. WP ഫോട്ടോ ഡയറക്‌ടറി ഉപയോക്താക്കൾക്ക് ഏത് ആവശ്യത്തിനും ചെലവും ആട്രിബ്യൂഷനും കൂടാതെ ഫോട്ടോകൾ ഉപയോഗിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് താഴെപ്പറയുന്നവ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെ:
- വീണ്ടും വിൽക്കുക
- മാർക്കറ്റിംഗ്
- ബ്രാൻഡിംഗ് മുതലായവ.
നിങ്ങൾ WP ഫോട്ടോ ഡയറക്‌ടറിയിലേക്ക് ഉള്ളടക്കം സമർപ്പിക്കുകയാണെങ്കിൽ, നിങ്ങൾ സമർപ്പിക്കുന്ന ഏതൊരു ഫോട്ടോയുടെയും പകർപ്പവകാശമോ മറ്റ് നിയമപരമായ അവകാശമോ നിങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ നിർബന്ധിക്കുന്നു.
ഇമേജ് ഫയൽ
- കുറഞ്ഞത് 2000 x 2000 പിക്സൽ വലുപ്പം
- പരമാവധി 7500 x 7500 പിക്സൽ വലുപ്പം
- ഫയൽ വലുപ്പത്തിൽ 1 മുതൽ 20 MB വരെ
- JPEG ഫോർമാറ്റ്
ഉള്ളടക്കം
ഫോട്ടോ ഒരു ഫോട്ടോഗ്രാഫ് ആയിരിക്കണം.
സ്ക്രീൻഷോട്ടുകൾ, ഡിജിറ്റൽ ആർട്ട് അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ഫോട്ടോഗ്രാഫിക് അല്ലാത്ത ചിത്രം സമർപ്പിക്കുന്നത് ഒഴിവാക്കുക.
ഫോട്ടോ ഉയർന്ന ഗുണമേന്മയുള്ള ഒരു ചിത്രം ആയിരിക്കണം.
മാതൃകാപരമായി, നിങ്ങളുടെ ഫോട്ടോ ഉയർന്ന നിലവാരമുള്ള കോമ്പോസിഷൻ, ലൈറ്റിംഗ്, ഫോക്കസ്, കളർ എന്നിവയുള്ളതാവണം. ചിത്രം മങ്ങൽ (പ്രാഥമികമായി), നോയിസ്, ലെൻസ് ഫ്ലെയർ, ഗ്ലെയർ, ലെൻസിലെ വെള്ളമോ അഴുക്കോ കാരണം പാടുകൾ എന്നിവ ഇല്ലാത്തതായിരിക്കണം.
ഫോട്ടോയിൽ ഓവർലേകൾ അടങ്ങിയിരിക്കരുത്.
വാട്ടർമാർക്കുകൾ, പകർപ്പവകാശ അറിയിപ്പുകൾ, ടെക്സ്റ്റ്, ഗ്രാഫിക്സ് അല്ലെങ്കിൽ ബോർഡറുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ ഓവർലേ ചെയ്യുന്നത് ഒഴിവാക്കുക.
ഫോട്ടോ അമിതമായി പ്രോസസ്സ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യരുത്.
സമർപ്പിക്കലുകൾ ചുരുങ്ങിയ അളവിലേ പ്രോസസ്സ് ചെയ്യപ്പെടാവൂ.
വർണ്ണത്തിൻ്റെയും ദൃശ്യതീവ്രതയുടെയും ഒരു പരിധിവരെ തിരുത്തലുകൾ നല്ലതാണ്, പക്ഷേ അമിതമായ ക്രമീകരണങ്ങളിൽ നിന്നും നാടകീയമായ ഫിൽട്ടറുകളിൽ നിന്നും ദയവായി വിട്ടുനിൽക്കുക.
ഫോട്ടോ കൊളാഷ് ആയിരിക്കരുത്.
സമർപ്പിക്കലുകൾ കൊളാഷുകളോ ഒന്നിലധികം ഫോട്ടോകളുടെ സംയോജനമോ ആയിരിക്കരുത്.
ഫോട്ടോയിൽ തീവ്രമായ ഉള്ളടക്കം അടങ്ങിയിരിക്കരുത്.
വേർഡ്പ്രസ്സ് കുടുംബ സൗഹൃദമാണ്! അക്രമം, ക്രൂരത, വിദ്വേഷം അല്ലെങ്കിൽ ലൈംഗിക ഉള്ളടക്കം എന്നിവ ചിത്രീകരിക്കുന്ന ഫോട്ടോകൾ സ്വീകരിക്കില്ല.
ഫോട്ടോ പ്രധാനമായും ടെക്സ്റ്റ് ആയിരിക്കരുത്.
ഫോട്ടോയുടെ പ്രധാന ഘടകമായി ടെക്‌സ്‌റ്റിനെ ഒഴിവാക്കുക.
ഫോട്ടോ മുഖ്യമായും മറ്റൊരു കലാസൃഷ്ടി ആയിരിക്കരുത്.|
സമർപ്പിക്കലുകൾ മറ്റുള്ളവരുടെ 2D കലാസൃഷ്ടികൾ പുനർനിർമ്മിക്കരുത്. പെയിൻ്റിംഗുകൾ, ഡ്രോയിംഗുകൾ, ഗ്രാഫിറ്റി എന്നിവയുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ദയവായി മറ്റ് കലാകാരന്മാരുടെ അവകാശങ്ങളെ മാനിക്കുക.
ഫോട്ടോയിൽ ആളുകളുടെ മുഖം ഉണ്ടാകരുത്.
നിയമപരമായ കാരണങ്ങളാൽ, ഇപ്പോഴുള്ള സമർപ്പിക്കലുകളിൽ ആളുകളുടെ മുഖം ഉൾക്കൊള്ളാൻ കഴിയില്ല.
ഫോട്ടോ ആരുടെയും സ്വകാര്യത ലംഘിക്കരുത്.
ഒരു വ്യക്തിയുടെ വ്യക്തിത്വമോ സ്വകാര്യ സ്ഥാനമോ വെളിപ്പെടുത്താൻ കഴിയുന്ന ഒന്നും സമർപ്പിക്കുന്നതിൽ അടങ്ങിയിരിക്കരുത്. ഇതിൽ വീട്ടുവിലാസം, ലൈസൻസ് പ്ലേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വ്യക്തിഗത തിരിച്ചറിയൽ എന്നിവ ഉൾപ്പെടുന്നു.
ഫോട്ടോ നിങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിച്ച (അല്ലെങ്കിൽ നിലവിൽ മോഡറേഷനായി കാത്തിരിക്കുന്ന) ഒന്നിൻ്റെ വ്യതിയാനമായിരിക്കരുത്.
അല്പം വ്യത്യസ്തമായ ആംഗിൾ, വ്യത്യസ്ത വീക്ഷണാനുപാതം, ഏകദേശം ഒരേ സമയം എടുത്ത ഷോട്ടുകളുടെ ഒരു പരമ്പരയിൽ നിന്ന് ഏകദേശം സമാനമായ വ്യത്യസ്ത ഫോട്ടോ, ഒരേ ഷോട്ടിന്റെ സമാനമായ ശ്രമം, മറ്റൊന്നിൻ്റെ ഭാഗം ക്രോപ്പ് ചെയ്‌ത ഫോട്ടോ, അല്ലെങ്കിൽ മറ്റൊരു എഡിറ്റ് എന്നിങ്ങനെയുള്ള ചെറിയ വ്യത്യാസങ്ങൾ സമർപ്പിക്കാൻ പാടില്ല.
ബ്രാൻഡിംഗിനോ അല്ലെങ്കിൽ വ്യക്തമായി ബ്രാൻഡഡ് ഉൽപ്പന്നങ്ങളോ ഫോട്ടോയിൽ പ്രദർശിപ്പിക്കരുത്.
പ്രചാരണ ആവശ്യങ്ങൾക്കായി ഡയറക്ടറി ഉപയോഗിക്കപ്പെടുന്നതിനോ വേർഡ്പ്രസ്സ് പ്രോജക്റ്റിൻ്റെ അംഗീകാരം കിട്ടാനോ വേണ്ടി ബ്രാൻഡഡ് വിഷയവസ്തുക്കളെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന സമർപ്പണങ്ങൾ ചെയ്യരുത്.
മോഡറേഷൻ
ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുവോ എന്ന് ഫോട്ടോ ഡയറക്ടറി മോഡറേറ്റർമാർ അവലോകനം ചെയ്യുന്നത് വരെ എല്ലാ സമർപ്പിക്കലുകളും മോഡറേഷനിൽ സൂക്ഷിക്കും. മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി പട്ടികപ്പെടുത്തിയിട്ടില്ലാത്ത കാരണങ്ങളാൽ, ഏത് സമയത്തും സമർപ്പിക്കലുകൾ നിരസിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. നിങ്ങളുടെ സമർപ്പണം അംഗീകരിച്ചോ ഇല്ലയോ എന്ന് നിങ്ങളെ അറിയിക്കുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും.